
മട്ടന്നൂര്‍: കോവിഡ് കാലത്ത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്തവെ പിടികൂടിയത് 38 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് 24 മുതല്‍ 2021 സെപ്റ്റംബര്‍ 17 വരെയായി 76 കിലോയിലധികം സ്വര്‍ണമാണു പിടികൂടിയത്.
122 കേസുകളും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തു. കോവിഡിനെ തുടര്‍ന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വര്‍ണക്കടത്ത് നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വിമാനസര്‍വീസുകളുടെ എണ്ണം കുറഞ്ഞതോടെ സ്വര്‍ണക്കടത്തും കുറഞ്ഞിരുന്നു. വന്‍കിട സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കാരിയര്‍മാരാണ് പിടിയിലാകുന്നവരില്‍ മിക്കവരും.
എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കൊണ്ടുവരുന്നതെന്ന് പലപ്പോഴും ഇവര്‍ അറിയാറില്ല. നാട്ടിലെത്തിയ ശേഷം സ്വര്‍ണം മറ്റൊരാള്‍ക്ക് കൈമാറും. ശരീരത്തിലും വൈദ്യുതോപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് മിക്കവരും സ്വര്‍ണം കടത്തുന്നത്.
ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറില്‍ ഒളിപ്പിച്ചു വരെ സ്വര്‍ണം കടത്താന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ശ്രമം നടന്നിരുന്നു. ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം പിടിക്കപ്പെട്ടാല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഇതൊഴിവാക്കാന്‍ ഇതില്‍ കുറഞ്ഞ അളവിലാണ് മിക്കപ്പോഴും സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
You must be logged in to post a comment.