
സംസ്ഥാനത്ത് ഡബ്ല്യു.ഐ.പി.ആര് മാനദണ്ഡത്തില്‍ മാറ്റം. ഒരു വാര്‍ഡിലെ ആകെ ജനസംഖ്യയില്‍ എത്രപേര്‍ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്യു.ഐ.പി.ആര് എട്ടില്‍ നിന്ന് 10 ആക്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍ ഒന്ന് മുതല്‍ സ്കൂള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്. അതേസസമയം, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകള്‍ തുറക്കുന്നതിലും ഇന്നത്തെ അവലോകന യോഗത്തിലും തീരുമാനമായില്ല. തീയറ്ററുകളും അടഞ്ഞ് തന്നെ കിടക്കും.
കോളേജുകള്‍ തുറക്കുന്നതിന് പിന്നാലെ സ്കൂളുകളും തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നരവര്‍ഷമായി അടഞ്ഞ് കിടക്കുന്ന സ്കൂളുകളില്‍ മുന്നൊരുങ്ങള്‍ തുടങ്ങാന്‍ തീരുമാനമായി. ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10,12 ക്ലാസുകളും തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും തുടങ്ങും. ഒക്ടോബര്‍ ആദ്യ വാരമാണ് നിയന്ത്രണങ്ങളോട് കോളേജുകള്‍ തുറക്കുന്നത്.
പ്ലസ് വണ്‍ പരീക്ഷയുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി തീരുമാനം വന്നതാണ് സ്കൂളുകള്‍ തുറക്കുന്നതിലും സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. കുട്ടികള്‍ക്ക് അടക്കം എത്രപേര്‍ക്ക് കൊവിഡ് പ്രതിരോധമുണ്ടെന്ന പഠനവും ഈ ഇടവേളയില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ആദ്യഡോസ് വാക്സിനേഷന് 80 ശതമാനം കടന്നതും കേരളത്തിന് അനുകൂല ഘടകമാണ്. അതേസമയം, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നതടക്കം കൂടുതല്‍ ഇളവുകളിലേക്ക് ഇന്നത്തെ അവലോകനയോഗവും കടന്നില്ല. നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
You must be logged in to post a comment.