പോലീസ് വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം

പയ്യന്നൂർ : മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പിൽ ൽ നിന്നുംകാസറഗോടേക്ക് പോകുകയായിരുന്ന പോലീസ് വാഹനം അപകടത്തിൽപ്പെട്ടു ആർക്കും പരിക്കില്ല. ഇന്നുരാവിലെ 8.10 മണിയോടെ കണ്ടോത്ത് കോത്തായി മുക്കിന് സമീപത്തായിരുന്നു അപകടം.

മുമ്പിൽ പോകുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് വെട്ടിച്ചപ്പോഴാണ് മംഗലാപുരത്തുനിന്നും മെഡിക്കല്‍ സാധനങ്ങളുമായി കോയമ്പത്തൂരിലേക്ക് പോകുന്ന ടി.എൻ . 37. ബി ജെ. 7279 നമ്പർ നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ പോലീസ് വാഹനം എതിര്‍വശത്തേക്ക് വട്ടം കറങ്ങിയാണ് നിന്നത്. വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവാഹനങ്ങൾക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started