
കണ്ണൂര്‍: പയ്യാമ്പലം സ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാനായി ബന്ധുക്കള്‍ വാങ്ങി നല്കുന്ന നെയ്യുള്‍പെടെയുള്ള സാധനങ്ങള്‍ ജീവനക്കാര്‍ മോഷ്ടിക്കുന്നതായി പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ മോഷണം തെളിഞ്ഞാല്‍ ജീവനക്കാരെ പുറത്താക്കുമെന്ന് കോര്പറേഷന് മേയര്‍ വ്യക്തമാക്കി.
രാകേഷിന്റെ ബന്ധുവിന്റെ സംസ്കാരം ഇന്നലെ വൈകിട്ടാണ് പയ്യാമ്പലം സ്മശനാത്തില്‍ നടന്നത്. പശുവിന് നെയ്യും എള്ളെണ്ണയും രാമച്ചവും ഉള്‍പെടെ ജീവനക്കാര്‍ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി നല്കി. ഈ സാധനങ്ങള്‍ സംസ്കാരത്തിന് ഉപയോഗിക്കാതെ ജീവനക്കാര്‍ തന്നെ കൈക്കലാക്കുകയാണെന്ന സംശയം തോന്നിയ നാട്ടുകാര്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകവെ ഇവരെ വാഹനം നിര്‍ത്തിച്ച് പരിശോധിച്ചു. നെയ്യും എള്ളെണ്ണയും ഉള്‍പെടെയുള്ളവ വണ്ടിയില്‍ നിന്നും കിട്ടി.
സാധനങ്ങള്‍ മോഷ്ടിച്ച ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്കി. ആക്ഷേപം നേരിടുന്നവരെ മൃതദേഹം സംസ്കരിക്കുന്ന ചുമതലയില്‍ നിന്ന് ഒഴിവാക്കിയെന്നും, മോഷണക്കുറ്റം തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് കണ്ണൂര്‍ കോര്പറേഷന് മേയര്‍ അറിയിച്ചു. കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികളാണ് പയ്യാമ്പലത്ത് ശവസംസ്കാരം നടത്തുന്നത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
You must be logged in to post a comment.