🔰 കോവിഡ് രോഗി ജീവനൊടുക്കിയാലും കോവിഡ് മരണം; കേന്ദ്രനയം മാറ്റണം: സുപ്രീംകോടതി 🔰

കോവിഡ് ബാധിച്ച ഒരാള്‍ ജീവനൊടുക്കിയാല്‍ നഷ്ടപരിഹാരം നല്‍കില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി.

കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ലെ​ന്ന കേ​ന്ദ്ര​ന​യം മാ​റ്റ​ണ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ കേ​ന്ദ്രം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടും വി​ഷ​ബാ​ധ മൂ​ല​മോ, ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം, ആ​പ​ക​ട​മ​ര​ണം എ​ന്നി​വ ഉ​ള്‍​പ്പ​ടെ മ​റ്റു കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു മ​രി​ച്ചാ​ല്‍ കോ​വി​ഡ് മ​ര​ണം ആ​യി ക​ണ​ക്കാ​ക്കി​ല്ല എ​ന്ന വ്യ​വ​സ്ഥ പു​ന​പ​രി​ശോ​ധി​ക്ക​ണം എ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

മാര്‍ഗനിര്‍ദേശങ്ങളിലെ പ്രസ്തുത വ്യവസ്ഥ പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവര്‍ക്കുള്ള സാമ്പത്തിക നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 23ന് ഉള്ളില്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​ത്. നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും ഏ​റെ വൈ​കു​ന്ന​തി​ല്‍ സു​പ്രീം​കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​തു സം​ബ​ന്ധി​ച്ച സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ​ത്.

Facebook :


https://www.facebook.com/Kannur-News-Online-100328371907972/

WhatsApp :


https://chat.whatsapp.com/G8TADekGIAaKRkd7a6IpZs

Leave a comment

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started