മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മട്ടന്നൂര്‍: വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി നടത്തിയ മധ്യവയസ്‌കനെ അറസ്റ്റു ചെയ്തു.
കാക്കയങ്ങാട് ഉളിപ്പടി കോളനിയിലെ ശ്രീധരന്റെ മകന്‍ ജയനെ(63)യാണ് കഞ്ചാവ് കൃഷി നടത്തിയതിന്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ വിജേഷും സംഘവും അറസ്റ്റു ചെയ്തത്. സ്ഥലത്ത് നിന്നും മൂന്ന് മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

റെയ്ഡില്‍ പ്രിവന്റിവ് ഓഫിസര്‍ കെ.ആനന്ദ കൃഷ്ണന്‍, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് ഷാജി കെ.കെ, സിവില്‍ എക്സൈസ് ഓഫിര്‍മാരായ വിനോദ്, സുനീഷ്, സതീഷ് എന്നിവരുമുണ്ടായിരുന്നു.

പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ

കണ്ണൂർ: ക്വാട്ടേർസിൽ നിന്നും പട്ടാളക്കാരൻ്റെ മൊബൈൽ ഫോണുകളും പണവും കവർന്ന കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ. മലപ്പുറം അരീക്കോട് കിളികല്ലിങ്കൽ കാവന്നൂർ സ്വദേശി ഇബ്രാഹിമിൻ്റെ മകൻ അത്താ വീട്ടിൽ ജലാലുദ്ദീനെ(19)യാണ് പയ്യന്നൂർ റെയിവെ സ്റ്റേഷൻ പരിസരത്ത് വച്ച് ഇന്ന് പുലർച്ചെ പിടികൂടിയത്.

കണ്ണൂർ ടൗൺ സ്റ്റേഷൻ പോലിസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മോഷണത്തിനായി പയ്യന്നൂരിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് വിവരം പയ്യന്നൂർ പോലിസിന് കൈമാറി. തെരച്ചിൽ നടത്തിയ പയ്യന്നൂർ പോലിസ് റെയിൽവെ സ്റ്റേഷന് സമീപത്തെ കടക്ക് സമീപം ഇരുളിൽ മറഞ്ഞുനിൽക്കുന്ന ഇയാളെ പിടികൂടി ടൗൺ പോലിസിന് കൈമാറി. പോലിസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

രണ്ടു ദിവസം മുമ്പ് പാലക്കാട് ഒലവക്കോട് പുല്ലാംപറ്റ സ്വദേശി മുല്ലവളപ്പിൽ തൗഫീഖ് റഹ്മാനെ(21) ടൗൺ സ്റ്റേഷൻ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ജയിലിൽ കഴിയുകയാണ്. ഇക്കഴിഞ്ഞ സപ്തംബർ 20ന് രാവിലെയാണ് കണ്ണൂർ ഡി.എസ്.സിയിലെ പട്ടാളക്കാരനായ പഞ്ചാബ് സ്വദേശി ഹർബിദ് സിങിൻ്റെ താമസ സ്ഥലമായ കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂളിന് സമീപത്തെ വാടക ക്വാട്ടേർസിൽ നിന്ന് പണം അടങ്ങിയ പേഴ്സും വിലപിടിപ്പുള്ള രണ്ട് മൊബൈൽ ഫോണുകളും പ്രതികൾ കവർന്നത്.

മോഷ്ടിച്ച മൊബെൽ ഫോണുകൾ സിം കാർഡ് മാറ്റി വില്പനക്കായി ശ്രമം നടത്തുന്നതിനിടെയാണ് പോലിസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ പാലക്കാട് ഒലവക്കോട് വച്ച് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയെ കുറിച്ച് പോലിസിന് വിവരം ലഭിച്ചത്.

ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ തിങ്കളാഴ്ച (25/10/2021) 402 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 388 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :8.52%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 21
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 18
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 17
ശ്രീകണ്ഠാപുരം നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 11
ആലക്കോട് 9
അഞ്ചരക്കണ്ടി 1
ആറളം 6
അഴീക്കോട് 2
ചപ്പാരപ്പടവ് 11
ചെമ്പിലോട് 7
ചെങ്ങളായി 1
ചെറുകുന്ന് 4
ചെറുപുഴ 1
ചെറുതാഴം 7
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 3
ധര്‍മ്മടം 8
എരമംകുറ്റൂര്‍ 3
എരഞ്ഞോളി 2
എരുവേശ്ശി 5
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി-പാണപ്പുഴ 13
കതിരൂര്‍ 8
കല്യാശ്ശേരി 4
കണിച്ചാര്‍ 5
കാങ്കോല്‍-ആലപ്പടമ്പ 4
കണ്ണപുരം 3
കരിവെള്ളൂര്‍-പെരളം 3
കീഴല്ലൂര്‍ 4
കേളകം 3
കൊളച്ചേരി 1
കോളയാട് 7
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 13
മാടായി 6
മലപ്പട്ടം 2
മാലൂര്‍ 7
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 5
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 3
നടുവില്‍ 8
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 5
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 6
പാട്യം 3
പട്ടുവം 2
പായം 4
പയ്യാവൂര്‍ 6
പെരളശ്ശേരി 2
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 19
പിണറായി 14
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 3
ഉളിക്കല്‍ 3
വേങ്ങാട് 4
കോഴിക്കോട് 5
തിരുവനന്തപുരം 1

ഇതര സംസ്ഥാനം:

ഏഴോം 1
കേളകം 1
കോട്ടയംമലബാര്‍ 1
പായം 1

വിദേശത്തു നിന്നും വന്നവര്‍:

പയ്യന്നൂര്‍ നഗരസഭ 1
കൊളച്ചേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

ഇരിട്ടി നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
ആലക്കോട് 1
ആറളം 1
കടന്നപ്പള്ളി-പാണപ്പുഴ 1
കരിവെള്ളൂര്‍-പെരളം 1
കുറ്റിയാട്ടൂര്‍ 1
പിണറായി 1

രോഗമുക്തി 418 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 273637 ആയി. ഇവരില്‍ 418 പേര്‍ തിങ്കളാഴ്ച (25/10/2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 267285 ആയി. 2025 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3340 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3010 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3010 പേര്‍ വീടുകളിലും ബാക്കി 330 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13657 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13657 പേരാണ്. ഇതില്‍ 13337 പേര്‍ വീടുകളിലും 320 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2140233 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2139629 എണ്ണത്തിന്റെ ഫലം വന്നു. 604 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കണ്ണൂരില്‍ സ്‌കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍ : സ്‌കൂളില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശൗചാലയത്തില്‍ നിന്നുമാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരിക്കുന്നത്.

സ്‌കൂള്‍ ശുചീകരണത്തിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും

പറശ്ശിനിക്കടവ് : ആറ് മാസത്തിന് ശേഷം പറശ്ശിനിക്കടവിൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി തിങ്കളാഴ്ച മുതൽ വീണ്ടും ഓടിത്തുടങ്ങും. യന്ത്രത്തകരാറുമൂലം നിശ്ചലമായ വാട്ടർ ടാക്സി ജലഗതാഗത വകുപ്പ് ഉന്നതർ ഇടപെട്ട് എറണാകുളത്തുനിന്ന്‌ വിദഗ്ധരെത്തിയാണ് തകരാർ പരിഹരിച്ചത്.

എന്നാൽ ഏപ്രിൽ ആദ്യത്തെ ആഴ്ച തന്നെ യന്ത്രത്തകരാർമൂലം ഓട്ടം നിലച്ചു. ഈ മൂന്ന് മാസംകൊണ്ട് തന്നെ നല്ല വരുമാനം നേടാൻ വാട്ടർ ടാക്സി വഴി ജലഗതാഗത വകുപ്പിന് സാധിച്ചിരുന്നു.

ഈ മാസങ്ങളിൽ പറശ്ശിനിക്കടവിൽ എത്തിയ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് വാട്ടർ ടാക്സിയെ ആയിരുന്നു. ജലഗതാഗത മേഖലയിൽ ടാക്സി സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് സഞ്ചാരികളിൽ നിന്നുണ്ടായത്.

ഇന്ത്യയിൽ തന്നെ രണ്ടാമത്തെ വാട്ടർ ടാക്സിയായിരുന്നു പറശ്ശിനിക്കടവിലേത്. ആധുനിക സുരക്ഷാ സംവിധാനമുള്ള കാറ്റാമറൈൻ ബോട്ടാണിത്. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ. ഫൈബറിൽ നിർമിച്ച ബോട്ടിൽ 10 പേർക്ക് സഞ്ചരിക്കാം.

മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ ഓടും. 1500 രൂപയ്ക്ക് ഒരു മണിക്കൂർ യാത്രയിൽ വളപട്ടണം പുഴയുടെ തുരുത്തുകളുടെയും തീരങ്ങളുടെയും പ്രകൃതിഭംഗി ആസ്വദിക്കാനാകും. അരമണിക്കൂർ 750 രൂപ നിരക്കിലും സർവീസുണ്ടായിരുന്നു.

15 മിനിറ്റ്‌ സമയത്തേക്ക് ഒരാളിൽനിന്ന്‌ 40 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ സർവീസ് പുനരാരംഭിക്കും.

സഞ്ചാരികൾക്ക് മുൻകൂട്ടി ബുക്കിങ്ങിനും സൗകര്യമുണ്ട്. ബന്ധപ്പെടേണ്ട ഫോൺ: 9947819012

ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം

കണ്ണൂര്‍: ജില്ലയില്‍ രോഗബാധിതരുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുറയുന്നത് ആശ്വാസമാകുന്നു. ഒരാഴ്ചയായി 3189 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ ആറു ദിവസവും രോഗബാധിതരുടെ എണ്ണം 500 കടന്നില്ല. ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവുമായി ജില്ലയില്‍ കോവിഡ്​ രോഗികളുടെ എണ്ണം 600നും 800നും ഇടയിലായിരുന്നു. ഈ മാസം 15 ദിവസവും രോഗികളുടെ എണ്ണം 600നും താഴെയാണ്​. ഒരാഴ്​ചക്കിടെ 3683 പേരാണ്​ രോഗമുക്തരായത്​.

കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്​. എട്ടു ദിവസമായി 5000ത്തില്‍ താഴെയാണ്​ ​ചികിത്സയിലുള്ളവര്‍. നിലവിലിത്​ 3369 പേരാണ്​. ജില്ലയില്‍ പുതുതായി 419 പേര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​.

സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗബാധ. രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം മാത്രമാണ്. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 2,73,235 ആയി. ഇവരില്‍ 504 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി.

ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,66,867 ആയി. 1986 പേര്‍ കോവിഡ്മൂലം മരിച്ചു. ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 3057 പേര്‍ വീടുകളിലും ബാക്കി 312 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്.കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 14,438 പേരാണ്.

ഇതില്‍ 14,136 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 21,35,515 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 21,34,917 എണ്ണത്തിന്റെ ഫലം വന്നു. 598 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു

പഴയങ്ങാടി: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ താവം റെയില്‍വേ മേല്‍പാലത്തിലെ കുഴിയടച്ചു. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പെടുകയും സുഗമമായ യാത്രക്ക് കുഴി തടസ്സമാവുകയും ചെയ്തതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കുഴിയടച്ചത്.

രണ്ടു ദിവസം മുമ്പ് മുസ്ലിം ലീഗ് ഇവിടെ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി മാത്രം നടത്തിയ കുഴിയടപ്പാണിതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അശാസ്ത്രീയ രീതിയില്‍ കുഴിയടച്ചത് ഫലം ചെയ്യില്ലെന്നാണ് ആക്ഷേപം. ശക്തമായ മഴയില്‍ കെ.എസ്.ടി.പി റോഡില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികളൊന്നും അടക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്

പരപ്പനങ്ങാടി: സമയം വൈകിട്ട് 6 മണി. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പതിവില്ലാത്ത വിധം വലിയ സന്നാഹങ്ങളോടെ പൊലീസുകാരെ കണ്ടതോടെ യാത്രക്കാരും അമ്പരപ്പിലായി.

കോയമ്പത്തൂര്‍ കണ്ണൂര്‍ സ്‌പെഷല്‍ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനില്‍ നിറുത്തിയതിന് തൊട്ടുപിന്നാലെ പൊലീസുകാര്‍ രണ്ടുപേരെ ഓടിച്ചിട്ട് പിടികൂടി വാഹനത്തില്‍ കയറ്റികൊണ്ടുപോയി. കാര്യമറിയാതെ കാഴ്ച്ചക്കാര്‍ ആകാംക്ഷയില്‍ ഇരിക്കുമ്പോഴാണ് യഥാര്‍ത്ഥ വിവരം പൊലീസ് പുറത്തുവിടുന്നത്.

തോക്കുമായി രണ്ടുപേര്‍ ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് കാത്തുനിന്നത്.

ട്രെയിന്‍ വന്നയുടനെ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ ഓടി പോകാന്‍ ശ്രമിച്ചു. ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് തോക്ക് കണ്ടെടുത്തു. പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ തോക്കിനോട് സാമ്യമുള്ള കളിത്തോക്ക് ആണെന്ന് മനസിലായി.

ഇതോടെ യുവാക്കളെ വിട്ടയക്കുകയായിരുന്നു. തെറ്റായ വിവരം നല്‍കിയതാണോ അതോ കളിത്തോക്ക് കണ്ട് തെറ്റിദ്ധരിച്ചതാണോ എന്ന കാര്യം അന്വേഷിക്കുകയാണ് പൊലീസ്.

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ തിങ്കള്‍ (ഒക്ടോബര്‍ 25) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോം ഡിസിസി ഉമ്മറപ്പൊയില്‍ രാവിലെ 10 മണി മുതല്‍ 12 വരെയും വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, തില്ലങ്കേരി എഫ്എച്ച്‌സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും ചെങ്ങളായി ചെറാങ്കുന്ന് വയോജന വിശ്രമ കേന്ദ്രം, ചെറുകുന്ന് തറ എഫ്എച്ച്‌സി 10 മുതല്‍ രണ്ട് മണി വരെയും ചെറുതാഴം എഫ് എച്ച് സി, ഇരിക്കൂര്‍ സിഎച്ച് സി രാവിലെ 10 മുതല്‍ ഒരു മണി വരെയും പുളിങ്ങോം എഫ്എച്ച്‌സി 1.30 മുതല്‍ 3.30 വരെയും ധര്‍മ്മടം ശങ്കുസ് സ്മാരക വായനശാല, ചിറ്റാരിപ്പറമ്പ് ഏറാട്ടുകുളങ്ങര ജനകീയ മന്ദിരം വാര്‍ഡ് ഒമ്പത്, മുഴക്കുന്ന് കാക്കയങ്ങാട് പാര്‍വ്വതി ഓഡിറ്റോറിയം ഉച്ച രണ്ട് മണി മുതല്‍ നാലുവരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഞായറാഴ്ച (24/10/2021) 419 പേര്‍ക്ക്‌ കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 6.85%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 22
ആന്തുര്‍നഗരസഭ 10
ഇരിട്ടിനഗരസഭ 6
കൂത്തുപറമ്പ്‌നഗരസഭ 4
മട്ടന്നൂര്‍നഗരസഭ 6
പാനൂര്‍നഗരസഭ 2
പയ്യന്നൂര്‍നഗരസഭ 33
ശ്രീകണ്ഠാപുരംനഗരസഭ 6
തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 7
ആലക്കോട് 11
അഞ്ചരക്കണ്ടി 7
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 4
ചപ്പാരപ്പടവ് 6
ചെമ്പിലോട് 4
ചെങ്ങളായി 5
ചെറുകുന്ന് 4
ചെറുപുഴ 6
ചെറുതാഴം 2
ചിറക്കല്‍ 11
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 7
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 15
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 11
ഇരിക്കൂര്‍ 2
കടമ്പൂര്‍ 3
കടന്നപ്പള്ളിപാണപ്പുഴ 9
കതിരൂര്‍ 5
കല്യാശ്ശേരി 7
കണിച്ചാര്‍ 2
കാങ്കോല്‍ആലപ്പടമ്പ 7
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 15
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 1
കോളയാട് 6
കൂടാളി 4
കോട്ടയംമലബാര്‍ 2
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 3
മാടായി 1
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 3
മാട്ടൂല്‍ 2
മയ്യില്‍ 9
മൊകേരി 4
മുണ്ടേരി 14
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നടുവില്‍ 2
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 4
പരിയാരം 1
പാട്യം 1
പട്ടുവം 1
പായം 6
പയ്യാവൂര്‍ 3
പെരളശ്ശേരി 6
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 7
പിണറായി 6
രാമന്തളി 2
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 2
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 5

ഇതരസംസ്ഥാനം:

പയ്യന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 2
ചപ്പാരപ്പടവ് 1
എരമംകുറ്റൂര്‍ 1
പരിയാരം 1

വിദേശത്തുനിന്നുംവന്നവര്‍:

മുണ്ടേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 1
ആറളം 1
ചിറ്റാരിപ്പറമ്പ് 1
എരമംകുറ്റൂര്‍ 1
എരുവേശ്ശി 1
കരിവെള്ളൂര്‍പെരളം 1
കൂടാളി 1
കുറുമാത്തൂര്‍ 1
പേരാവൂര്‍ 2
വളപട്ടണം 1

രോഗമുക്തി 504 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 273235 ആയി. ഇവരില്‍ 504 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 266867 ആയി. 1986 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3369 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3057 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3057 പേര്‍ വീടുകളിലും ബാക്കി 312 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 14438 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14438 പേരാണ്. ഇതില്‍ 14136 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2135515 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2134917 എണ്ണത്തിന്റെ ഫലം വന്നു. 598 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Create your website with WordPress.com
Get started